തിരുവനനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ് എഫ്-35 ബ്രിട്ടീഷ് യുദ്ധവിമാനം.
ഇപ്പോൾ വിമാനത്തെ തങ്ങളുടെ പരസ്യത്തിന്റെ ഭാഗമായി ഉപയോഗിച്ചിരിക്കുകയാണ് കേരള ടൂറിസം. കേരളം അതിമനോഹരമായ സ്ഥലമെന്നും എനിക്ക് വിട്ടുപോകാൻ തോന്നുന്നില്ല എന്ന് വിമാനം പറയുന്ന തരത്തിലുള്ളതാണ് പരസ്യം.
രണ്ടാഴ്‌ച മുൻപാണ് ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്.