തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്‍കാന്‍ കേരള ക്രിക്കറ്റ് ലീഗ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങള്‍ പ്രകാശനം ചെയ്തു.
കേരളത്തിന്റെ സാംസ്‌കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന ബാറ്റേന്തിയ കൊമ്പന്‍, മലമുഴക്കി വേഴാമ്പല്‍, ചാക്യാര്‍ എന്നിവയാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങള്‍. കെസിഎല്ലിന്റെ അടിസ്ഥാന തത്വത്തെയാണ് മൂന്ന് ഭാഗ്യചിഹ്നങ്ങള്‍ പ്രതിനിധീകരിക്കുന്നത്.
സഞ്ജു സാംസൺ ഉൾപ്പെടെയുള്ള കേരളത്തിന്റെ ക്രിക്കറ്റ് താരങ്ങളും ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളും വിശിഷ്ടാതിഥികളും നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ഒത്തുചേർന്നു. ഉത്സവാന്തരീക്ഷത്തിൽ മന്ത്രി വി.അബ്ദുറഹ്മാനാണ് ലോഞ്ച് നിർവഹിച്ചത്.