തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും.
ശേഷം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
നാളെ ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും പൊലീസ് ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. നാളെ വൈകീട്ട് നാല് മണിക്ക് വലിയ ചുടുകാട്ടിലാകും വിഎസിന്റെ സംസ്കാരം.
വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക.