കര്‍ക്കടക വാവുബലി: തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

IMG_20240326_214925_(1200_x_628_pixel)

തിരുവനന്തപുരം:കര്‍ക്കട വാവുബലിതര്‍പ്പണത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.

ജൂലൈ 23ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഇരുവശത്തേക്കും വാഹനഗതാഗതത്തിനും വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണം ഉണ്ട്.

*വാഹന പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങള്‍*

കുമരിചന്ത-കോവളം ബൈപ്പാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് ജംഗ്ഷന്‍ മുതല്‍ തിരുവല്ലം ഹൈവേയിലെ യു ടേണ്‍ വരെ

വേങ്കറ ക്ഷേത്രം മുതല്‍ തിരുവല്ലം പാലം ബലിക്കടവ് വരെയുള്ള സര്‍വീസ് റോഡ്.

തിരുവല്ലം ജംഗ്ഷന്‍-പരശുരാമക്ഷേത്ര റോഡ്

തിരുവല്ലം ജംഗ്ഷന്‍ മുതല്‍ ബി.എന്‍.വി സ്‌കൂള്‍ വരെയുള്ള റോഡ്

തിരുവല്ലം എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ സ്റ്റുഡിയോ ജംഗ്ഷന്‍ വരെയുള്ള റോഡ്

തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ കുമരിചന്ത ഭാഗത്തേയ്ക്കുള്ള ബൈപ്പാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് വരെ…എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

വിഴിഞ്ഞം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ജൂലൈ 23 അര്‍ദ്ധരാത്രി മുതല്‍ വിഴിഞ്ഞം മുക്കോലയില്‍ നിന്ന് ബാലരാമപുരം ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതാണ്. ഈ വാഹനങ്ങള്‍ യാതൊരു കാരണവശാലം തിരുവല്ലം ഭാഗത്തേയ്ക്ക് പോകുവാന്‍ പാടില്ല.

ചാക്ക ഭാഗത്തു നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് പോകുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ നിന്ന് തിരിഞ്ഞ് അട്ടക്കുളങ്ങര-കിള്ളിപ്പാലം-പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

 

കരുമം ഭാഗത്തു നിന്നും തിരുവല്ലം ക്ഷേത്രം ജംഗ്ഷന്‍ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ തിരുവല്ലം എല്‍.പി.എസ് ജംഗ്ഷനിലെത്തി അവിടെ നിന്നും തിരിഞ്ഞ് പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

 

ബി.എന്‍.വി സ്‌കൂള്‍ മുതല്‍ പാച്ചല്ലൂര്‍ വരെയുള്ള റോഡില്‍ പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് മാത്രം വാഹന ഗതാഗതം അനുദിച്ചിട്ടുള്ളതാണ്.

 

വണ്ടിത്തടം ഭാഗത്ത് നിന്നും തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ പാച്ചല്ലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വാഴമുട്ടം-ബൈപ്പാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

 

*പാര്‍ക്കിംഗ്*

 

ബലി തര്‍പ്പണത്തിനായി എത്തുന്ന നാലുചക്ര വാഹനങ്ങള്‍ ബൈപ്പാസ് റോഡില്‍ വേങ്കറ ക്ഷേത്രത്തിന് സമീപം സര്‍വ്വീസ് റോഡില്‍ സജ്ജമാക്കിയിട്ടുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും ബി.എന്‍.വി സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

 

കുമരിചന്ത മുതല്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് വരെ ഇരുവശത്തുമുള്ള ബൈപ്പാസ് റോഡില്‍ ഇടത് വശം ചേര്‍ത്തും തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ വാഴമുട്ടം ഭാഗത്തേയ്ക്ക് ബൈപ്പാസ് റോഡിന്റെ ഇടതുവശം ചേര്‍ത്തും നാലുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

 

ഇരുചക്ര വാഹനങ്ങള്‍ വേങ്കറ ക്ഷേത്രം സര്‍വ്വീസ് റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം പ്രത്യേകമായുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

 

തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ ടോള്‍ഗേറ്റ് വരെ സര്‍വ്വീസ് റോഡില്‍ ഇടതുവശം ചേര്‍ത്തും, സ്റ്റുഡിയോ ജംഗ്ഷന്‍ മുതല്‍ പാച്ചല്ലൂര്‍ മോസ്‌ക് വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു വശം മാത്രമായും, ബി.എന്‍.വി സ്‌കൂള്‍ ഗ്രൗണ്ടിലും ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം.

 

പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ പുറമേ കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!