വിഴിഞ്ഞം: വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
വെങ്ങാനൂർ പഞ്ചായത്തിലെ നെല്ലിവിള ഞെടിഞ്ഞിലിൽ ചരുവിള വീട്ടിൽ അജുവിന്റെയും സുനിതയുടെ മകൾ അനുഷ(18)യെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അയൽവാസിയായ സ്ത്രീ അസഭ്യംപറഞ്ഞതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് ആരോപണം.