തിരുവനന്തപുരം : തിരുവനന്തപുരത്ത് ഡോക്ടറെയും 2 റിട്ട.ഉദ്യോഗസ്ഥരെയും കബളിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ 1.55 കോടി രൂപ തട്ടിയെടുത്തു.
കണ്ണമ്മൂല താമസിക്കുന്ന ഡോക്ടർക്ക് 1.1 കോടി രൂപയും തിരുമല സ്വദേശിയായ റിട്ട.ഉദ്യോഗസ്ഥന് 30,90,000 രൂപയും വഞ്ചിയൂർ സ്വദേശി 79 വയസ്സുകാരനായ റിട്ട.ഉദ്യോഗസ്ഥന് 23 ലക്ഷം രൂപയുമാണ് നഷ്ടമായത്.
ഫെയ്സ്ബുക് പരസ്യത്തിന്റെ ലിങ്ക് തുറന്ന ഡോക്ടറെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി തട്ടിപ്പിനിരയാക്കുകയായിരുന്നു. 20 തവണയായി 20 അക്കൗണ്ട് നമ്പറുകളിലേക്കാണു പണം അയച്ചു നൽകിയത്.
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് നടത്തി മികച്ച ലാഭം നേടാമെന്നു വിശ്വസിപ്പിച്ചാണ് റിട്ട.ഉദ്യോഗസ്ഥനിൽ നിന്ന് 30.9 ലക്ഷം രൂപ തട്ടിയത്. വഞ്ചിയൂർ സ്വദേശിയെ വെർച്വൽ അറസ്റ്റിനു വിധേയമാക്കിയാണ് പണം തട്ടിയത്. 3 പേരുടെയും പരാതികളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.