തിരുവനന്തപുരം : കർക്കടകത്തിലെ നിറപുത്തിരി ചടങ്ങ് 30-ന്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാവിലെ 5.30-ന് നിറപുത്തിരി ചടങ്ങുകൾ നടക്കും.
ഇതിനായി നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേകം കൃഷിചെയ്ത കതിർക്കറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തിച്ചു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തിരിക്കായി നഗരസഭയുടെ നേതൃത്വത്തിൽ എത്തിച്ച നെൽക്കതിരുകൾ മേയർ ആര്യാ രാജേന്ദ്രൻ ക്ഷേത്രം അധികൃതർക്ക് കൈമാറി