ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപം ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
കിഴുവിലം വലിയകുന്ന് പുതുവൽ പുത്തൻ വീട്ടിൽ വിജയൻ( 53)ആണ് മരിച്ചത്. ഇന്ന് രാത്രി 9 അര മണിയോടെയാണ് സംഭവം.
റോഡ് മുറിച്ചു കടക്കവേ കൊല്ലം ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് കണ്ട് പിറകിലേക്ക് മാറിയപ്പോൾ പിന്നാലെ വന്ന മറ്റൊരു ആംബുലൻസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ വിജയൻ തൽക്ഷണം മരണപ്പെട്ടു.