കഴക്കൂട്ടം : കിൻഫ്രാ പാർക്കിനു സമീപം എട്ടര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.
വയലിൽഭവനിൽ നിഖിൽ പി. ഷാജിയെ(32)യാണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.
ജില്ലാ സൈബർ സെല്ലിൽനിന്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പഭാഗത്തു നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്.