തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ നെടുമങ്ങാട് സ്വദേശി ഷഫീക്കിന് 21 വർഷം കഠിന തടവും 60,000 രൂപ പിഴയും.
തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
വൃദ്ധ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി ഷഫീഖ്, രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി അവരെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ അപഹരിക്കുകയുമുണ്ടായി.