ചലച്ചിത്രതാരം കലാഭവന്‍ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടലിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു താരം.
ചിത്രത്തിന്‍റെ ഷൂട്ടിങ് ഇന്ന് പൂര്‍ത്തിയായിരുന്നു. അണിയറപ്രവര്‍ത്തകരെല്ലാം ഹോട്ടലില്‍ തിരിച്ചെത്തി മുറികള്‍ ഒഴിയുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞും ഒരു മുറിയുടെ താക്കോല്‍ മാത്രം തിരികെ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് റൂം ബോയ് അന്വേഷിച്ച് എത്തിയപ്പോഴാണ് നവാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ വീണുകിടക്കുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.