പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലക്കാട് വഴിയുള്ള പത്തോളം ട്രെയിനുകൾ വൈകും. പാലക്കാട്-എറണാകുളം മെമു ട്രെയിനിന്റെ സർവീസ് അഞ്ച് ദിവസം പൂർണമായും റദ്ദാക്കുകയും ചെയ്തു.
റദ്ദാക്കിയ ട്രെയിനുകൾ
1. പാലക്കാട് ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു(66609)- ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 102. എറണാകുളം ജംഗ്ഷൻ-പാലക്കാട് ജംഗ്ഷൻ മെമമു(66610)- ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10
സമയമാറ്റം
1. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന തിരുവനന്തപുരം-മംഗളൂരു വന്ദേഭാഗത് എക്സ്‌പ്രസ്(20632) നാളെയും ആഗസ്റ്റ് ഒമ്പതിനും 45 മിനിറ്റ് വൈകി വൈകിട്ട് 4.50നേ പുറപ്പെടുകയുള്ളു.
വൈകുന്ന ട്രെയിനുകൾ
1. ഗോരഖ്‌പൂർ-തിരുവനന്തപുരം രപ്തിസാഗർ എക്സ്‌പ്രസ്(12511)- ആഗസ്റ്റ് ഒന്ന്, ഏഴ്, എട്ട് (100 മിനിറ്റ് വൈകിയേക്കും)2. കണ്ണൂർ-ആലപ്പുഴ എക്സ്‌പ്രസ്(16308)-ആഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10-(90 മിനിറ്റ്)3. ഇൻഡോർ-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ്(22645)- ആഗസ്റ്റ് 4 (90 മിനിറ്റ്)4. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്(20631)- ആഗസ്റ്റ് 2, ഒമ്പത് (55 മിനിറ്റ്)5. സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി എക്സ്‌പ്രസ്(17230)- ആഗസ്റ്റ് ഒന്ന്, എട്ട് (60 മിനിറ്റ്)6. പോർബന്ദർ-തിരുവനന്തപുരം നോർത്ത്(20910)- ആഗസ്റ്റ് ഏഴ് (45 മിനിറ്റ്)7. പാലക്കാട്-എറണാകുളം മെമു(66609)- ആഗസ്റ്റ് എട്ട്(45 മിനിറ്റ്)8. ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ്(13351)- ആഗസ്റ്റ് മൂന്ന്(35 മിനിറ്റ്