വെഞ്ഞാറമൂട് : ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽനിന്നും പണം തട്ടിയെടുത്ത കേസിൽ യുവതിയും ഭർത്താവും അടക്കം 5 പേർ അറസ്റ്റിലായി.
പോത്തൻകോട് പൂലന്തറ വീട്ടിൽ റംസി(35), റംസിയുടെ ഭർത്താവ് ഓച്ചിറ മേമന അജ്‌മൽ മൻസിലിൽ അജ്‌മൽ(29), തിരുനെൽവേലി സീലാത്തിക്കുളം ഭജനമഠം തെരുവിൽ മുരുകേശൻ(59), ആറ്റിങ്ങൽ കാട്ടുമ്പുറം കടുവയിൽ രോഹിണി നിവാസിൽ വിഷ്ണുരാജ്(33), ആറ്റിങ്ങൽ അവനവഞ്ചേരി വിളയിൽ വീട്ടിൽ സുരേഷ്ബാബു(50) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നായി 36 പേരെ കബളിപ്പിച്ചു 4 കോടി രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലാപ് ടോപ്, നിരവധി സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, വിഎസ്‌എസ്‌സിയുടെയും ഐഎസ്ആർഒയുടെയും സീൽ പതിച്ച വ്യാജ നിയമന ഉത്തരവുകൾ എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു.