തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം.
വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എ.ആര്‍.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
പൊതുജന പദ്ധതി അപേക്ഷാ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്; www.schemes.wcd.kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ വനിത ശിശുവികസന ഓഫീസര്‍, തിരുവനന്തപുരം. ഫോണ്‍: 0471-2969101