തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തുടര്‍ന്നുവരുന്നതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9, 10 തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കും.
വോട്ടര്‍ പട്ടിക സംബന്ധിച്ച നിരവധി അപേക്ഷകള്‍/ആക്ഷേപങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സമയബന്ധിതമായി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനാണ് തദ്ദേശ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.