ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.
വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരും നീന്തി രക്ഷപ്പെട്ടു. മീൻപിടിത്തം കഴിഞ്ഞ് തിരിച്ചുവരവേ രാവിലെ ആറരയോടെയാണ് അപകടം.
അഴിമുഖത്തുണ്ടായ ശക്തമായ തിരയടിയിലാണ് അപകടം. പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ നിക്‌സൺ, വിനീത് എന്നിവരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള ഇൻഫന്റ് ജീസസ് എന്ന വള്ളമാണ് മറിഞ്ഞത്.