നെടുമങ്ങാട് : മാണിക്യപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം.
കടയുടമ വിജയനാണ് മരിച്ചത്. 12 മണിയോടെയാണ് സംഭവം നടന്നത്. 55 കാരനായ വിജയൻ തത്ക്ഷണം മരിച്ചു.
വിജയനും ഭാര്യയും കടയിലുണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യ ചെറുമകനുമായി പുറത്തേക്ക് പോയി. കടയിൽ മറ്റാരുമില്ലായിരുന്നു.
ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് ഫയർ ഫോഴ്സ് അനുമാനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടുന്നത്.
അപ്പോഴേക്കും കട പൂർണമായി കത്തിയമർന്നിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും വിജയനെ രക്ഷിക്കാനായില്ല. ശരീരം പൂർണമായും കത്തിയമർന്ന നിലയിലായിരുന്നു.