തിരുവനന്തപുരം: അമൃത് പദ്ധതിപ്രകാരം എംസി റോഡിൽ നാലാഞ്ചിറയ്ക്കും പരുത്തിപ്പാറയ്ക്കും ഇടയിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഒരാഴ്ച ഗതാഗതനിയന്ത്രണം ഉണ്ടാകും.
തിങ്കളാഴ്ച മുതലാണ് അറ്റകുറ്റപ്പണി തുടങ്ങുന്നത്. രാത്രിയിലാകും കൂടുതൽ ഗതാഗതതടസ്സമുണ്ടാവുകയെന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചു