ബ്രിട്ടന്റെ എഫ്-35 ബി യുദ്ധ വിമാനം. സാങ്കേതിക തകരാറിനെത്തുടർന്ന് വീണ്ടും അടിയന്തര ലാൻഡിംഗ് നടത്തി.
ജപ്പാനിലാണ് വീമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. കഗോഷിമ വിമാനത്താവളത്തിൽ ഇന്നലെ രാവിലെയാണ് സംഭവം. എഫ്-35 ബിയുടെ ലാൻഡിംഗ് മൂലം കഗോഷിമയിലെ ഏതാനും വിമാന സർവീസുകൾ വൈകി. പരിശോധന പൂർത്തിയാക്കി വിമാനം ഉടൻ മടങ്ങുമെന്നാണ് റിപ്പോർട്ട്.
സാങ്കേതിക തകരാർ കാരണം ജൂൺ 14നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇതേ മോഡൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ഓസ്ട്രേലിയയിലേക്ക് പോകുംവഴി ഹൈഡ്രോളിക് തകരാറുണ്ടാകുകയായിരുന്നു. ഏറെ പണിപ്പെട്ട് ജൂലായ് 22ന് ബ്രിട്ടൻ തിരികെ കൊണ്ടുപോയി. ഇതിന്റെ ക്ഷീണം മാറുംമുന്നേയാണ് അടുത്ത സംഭവം.