തിരുവനന്തപുരം: വീട്ടിൽ കയറി 16കാരിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ.
കവടിയാർ ഭഗവതി നഗർ സ്ട്രീറ്റ് സി ലെയ്ൻ ബിഎൻആർഎ 35-ാം നമ്പർ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രവീൺ കുമാറിനെ( 42 ) ആണ് മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്.
എ. സി .പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ,സൂരജ്, സി.പി.ഒ മാരായ ഷൈൻ, ദീപു,ഷീല,ഉദയൻ,അനൂപ് സാജൻ,മനോജ്,അരുൺ, ഡിക്സൺ, വൈശാഖ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.