തിരുവനന്തപുരത്ത്‌ സ്വവർഗാനുരാഗികളെ ലക്ഷ്യമിട്ട് ഡേറ്റിങ് ആപ്പ് തട്ടിപ്പ്; യുവാക്കൾ പിടിയിൽ

IMG_20250811_121752_(1200_x_628_pixel)

വെഞ്ഞാറമൂട് : ഡേറ്റിങ് ആപ് വഴി ഓൺലൈൻ കെണി ഒരുക്കി യുവാവിനെ വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി 3 പവൻ സ്വർണാഭരണം കവർന്ന കേസിൽ 4 പേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

ചിതറ കൊല്ലായിൽ പണിക്കൻവിള വീട്ടിൽ സുധീർ(24), മടത്തറ സത്യമംഗലം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ(19), പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക്(19), ചിതറ കൊല്ലായിൽ കോങ്കലിൽ പുത്തൻ വീട്ടിൽ സജിത്ത്(18) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. പരാതിക്കാരൻ ആദ്യം യഥാർഥ സംഭവം മറച്ചു വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി സ്വർണം കവർന്നു എന്നാണ് പരാതി നൽകിയത്. ഇതിൽ സംശയം തോന്നിയ പൊലീസ് പരാതിക്കാരനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഡേറ്റിങ് ആപ് സംഭവം പുറത്തറിയുന്നത്.

ഇവർ സ്വവര്‍ഗാനുരാഗികളായ നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കി എന്നും എന്നാല്‍ പലരും നാണക്കേട് കാരണം പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular