വലിയതുറ : വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിൽവെച്ച് യുവതിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ സഹോദരിമാർ അറസ്റ്റിൽ.
തൂത്തുക്കുടി മാരിയമ്മൻ തെരുവിൽ പളനിയമ്മ(45), കൊടകാദി(46) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
പള്ളിയിലെ ക്രിസ്തുരാജ പ്രതിമയിൽ ഹാരം ചാർത്തുകയായിരുന്ന യുവതിയുടെ മൂന്നേകാൽ പവന്റെ സ്വർണമാലയാണ് മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട ഇരുവരെയും വലിയതുറ പോലീസാണ് പിടികൂടിയത്.