വെഞ്ഞാറമൂട് : തിരക്കിനിടയിൽ ബസിൽ കയറുന്നതിനിടെ പതിമൂന്നുവയസ്സുകാരിയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ.
മാരിയം ബിന്ദുഭവനിൽ വിപിൻകുമാറാണ് (37) പോക്‌സോ പ്രകാരം അറസ്റ്റിലായത്. വെഞ്ഞാറമൂട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽവെച്ച് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ബസ് കയറാനുള്ള തിരക്കിനിടയിൽ പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇതോടെ കുട്ടി ബഹളംവെക്കുകയും സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞുവെച്ച് വെഞ്ഞാറമൂട് പോലീസിനു കൈമാറുകയും ചെയ്തു.