വട്ടിയൂർക്കാവിൽ ഷീ സൈക്ലിംഗ് പരിശീലനം തുടങ്ങി

IMG_20250813_171820_(1200_x_628_pixel)

തിരുവനന്തപുരം:വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വനിതകൾക്കായുള്ള സൗജന്യ സൈക്കിൾ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വി കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.

ഷീ സൈക്ലിംഗ് പരിശീലനത്തിന് എത്തിയ സ്ത്രീകളും പെൺകുട്ടികളുമാണ് പരിപാടിയുടെ അംബാസിഡർമാരെന്ന് എംഎൽഎ പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതത്തിനും ഷീ സൈക്ലിംഗ് പോലുള്ള പരിശീലന പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ട്.

നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പൈപ്പ് ലൈൻ, റോഡിന്റെ ഭാഗങ്ങളിൽ ലാൻഡ്സ്കേപ്പ്, സീനിയർ സിറ്റിസൺ കോർണർ, പാർക്കിംഗ്, കുട്ടികൾക്കായുള്ള പാർക്ക് എന്നിവ സജ്ജീകരിക്കാൻ തീരുമാനിച്ചുവെന്നും എംഎൽഎ പറഞ്ഞു.

കിഫ്‌ബിയുടെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി എൽഎംഎസ് മുതൽ കവടിയാർ, പൈപ്പ് ലൈൻ റോഡിന്റെ ഭാഗങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൈക്ലിംഗ് പരിശീലന പരിപാടിയുടെ ഭാഗമായി മാനസിക സമർദ്ദം കുറയ്ക്കാൻ കൗൺസിലിംഗ് പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈക്കിൾ എംബസിയാണ് ഷീസൈക്ലിംഗ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.

കവടിയാർ പൈപ്പ് ലൈൻ റോഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ കുറവൻകോണം വാർഡ് കൗൺസിലർ ശ്യാം കുമാർ, മുൻ കൗൺസിലർ പി എസ് അനിൽകുമാർ, ഇന്ത്യൻ സൈക്കിൾ എംബസി പ്രതിനിധി പ്രകാശ് ഗോപിനാഥ്, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!