തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് രാത്രിയോടെ ഒഡീഷ തീരത്ത് കരകയറും.
സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും പ്രതീക്ഷിക്കാം.
ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം ഉത്തരേന്ത്യയിലും മഹാരാഷ്ട്ര കൊങ്കൺ തീരങ്ങളിലും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും മഴയുണ്ടാകും.