തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കളക്ടറേറ്റില്‍ എ ഡി എം വിനീത് ടി.കെ ദേശീയ പതാക ഉയര്‍ത്തി.
യുവതലമുറ ലഹരിയുടെ പിടിയിലാകുന്നു എന്നതാണ് ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും യുവതലമുറ അതില്‍നിന്നും വിട്ടുനിന്നാല്‍ ഭാവി ഇന്ത്യ ലഹരിമുക്തമാകുമെന്നും എഡിഎം സന്ദേശത്തില്‍ പറഞ്ഞു.
പേരൂര്‍ക്കട ഗവ. ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനികളും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എഡിഎമ്മില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ കളക്ടറേറ്റ് ജീവനക്കാരും അധ്യാപകരും പങ്കെടുത്തു.