തിരുവനന്തപുരം : ജനറൽ ആശുപത്രിക്കുമുന്നിൽ നടപ്പാതയിലേക്കു കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാലുപേരിൽ ഒരാൾ മരിച്ചു.
കരകുളം അഴിക്കോട് ചെക്കക്കോണം ഷംന മൻസിലിൽ മുഹമ്മദ്ഷാഫി (43) ആണ് ഞായറാഴ്ച മരിച്ചത്.
ജനറൽ ആശുപത്രിക്കുമുന്നിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു ഷാഫി. ഇദ്ദേഹത്തിനുപുറമേ ഡ്രൈവർമാരായ കുറ്റിച്ചൽ സ്വദേശി സുരേന്ദ്രൻ (50), അയിരൂപ്പാറ സ്വദേശി കുമാർ (36) എന്നിവർക്കും വഴിയാത്രക്കാരായ മുട്ടത്തറ സ്വദേശി ശ്രീപ്രിയ (23), കൊല്ലം ശാസ്താംകോട്ട പടിഞ്ഞാറേക്കോട്ട സ്വദേശി ആഞ്ജനേയൻ (25) എന്നിവർക്കുമാണ് പരിക്കേറ്റത്.
ഇതിൽ നിസാര പരിക്കേറ്റ കുമാർ അപകടംദിവസം തന്നെ ആശുപത്രിവിട്ടെങ്കിലും മറ്റ് നാലുപേർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു