പഠനമുറി നിര്‍മാണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

IMG_20250703_235548_(1200_x_628_pixel)

തിരുവനന്തപുരം:പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി നിര്‍മാണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ 1,00,000 രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ സര്‍ക്കാര്‍ /എയ്ഡഡ്/ ടെക്‌നിക്കല്‍/ സ്‌പെഷ്യല്‍/ കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

നിലവിലുള്ള വീടിനോടൊപ്പം പഠനമുറി നിര്‍മിക്കുന്നതിന് 2,00,000 രൂപ ധനസഹായം അനുവദിക്കും. അപേക്ഷകള്‍, ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ‌ഈ ഓഫീസുകളുമായി ബന്ധപ്പെടുക.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!