തിരുവനന്തപുരം: സെക്രട്ടറിയേറ്റ് , രാജ്ഭവന്‍, എന്നിവിടങ്ങളിലേയ്ക്കുള്ള മാര്‍ച്ചുകളുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.
സെക്രട്ടറിയേറ്റ് , രാജ്ഭവന്‍, ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള എന്‍.എച്ച്.എം ഓഫീസ്, പൂജപ്പുര ഡയറക്ടറേറ്റ് ഓഫ് വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, എന്നിവിടങ്ങളിലേയ്ക്കുള്ള മാര്‍ച്ചുകളുമായി ബന്ധപ്പെട്ട് നഗരത്തില്‍ 20.08.2025 -ാം തീയതി രാവിലെ 10.00 മണിമുതലാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയത്.
മാര്‍ച്ചുമായി ബന്ധപ്പെട്ട് കവിടിയാര്‍-വെള്ളയമ്പലം-വഴുതയ്ക്കാട് റോഡിലും, വെള്ളയമ്പലം – മ്യൂസിയം – പാളയം-പുളിമൂട് റോഡിലും ഗതാഗത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട് . ഗതാഗത തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന സമയത്ത് വാഹന ഗതാഗതം വഴി തിരിച്ച് വിടുന്നതാണ്.
റെയില്‍വെ സ്റ്റേഷനിലും , വിമാനത്താവളത്തിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.