വ്‌ളോഗർമാരുടെ പാനലിൽ അംഗമാകാം

IMG_20250412_212245_(1200_x_628_pixel)

തിരുവനന്തപുരം:കേരളത്തിൻ്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ പാനലിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് -30

മൂന്നു ലക്ഷമെങ്കിലും ഫോളോ വർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് എന്നിവയിൽ നൽകിയിട്ടുളള വീഡിയോ കണ്ടന്റുകൾക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും അപേക്ഷിക്കാം.

വിഷയാധിഷ്‌ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്സിന്റെ എണ്ണം, വ്‌ളോഗിൻ്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത് . പാനലിൽ ഉൾപ്പെടുന്നതിന് പ്രായപരിധി ഇല്ല. സ്വന്തം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കണ്ടന്റുകൾ സ്വയം ക്രിയേറ്റ് ചെയ്യുന്നവരും വകുപ്പിൻ്റെ ആവശ്യപ്രകാരം മികവുറ്റ വ്‌ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സന്നദ്ധതയുള്ളവരുമാകണം അപേക്ഷകർ.

വിഷയാധിഷ്‌ഠിത വ്ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്സിൻ്റെ എണ്ണം, വ്‌ളോഗിൻ്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതം vloggersprd@gmail.com എന്ന മെയിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് prd.kerala.gov.in സന്ദർശിക്കാം.

*ജില്ലാ ഇൻഫർമേഷൻ ഓഫീസർ*

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!