തിരുവനന്തപുരം: കെഎസ്ആർടിസിയും കേരള മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ട്രാൻസ്പോ 2025’ – കെഎസ്ആർടിസി എംവിഡി മോട്ടോ എക്‌സ്‌പോയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
ആഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മൂന്ന് ദിവസത്തെ എക്‌സ്‌പോയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെഎസ്ആർടിസി ബസുകളുടെ മെഗാ ലോഞ്ചിംഗിനൊപ്പം ട്രാൻസ്‌പോർട്ട്, ഓട്ടോമൊബൈൽ, ഇ-മൊബിലിറ്റി, ടൂറിസം, ടെക്‌നോളജി, സേവന മേഖലകളിൽപ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നു.