തിരുവനന്തപുരം:മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ കോളേജിന്റെയും ആഭിമുഖ്യത്തില്‍ നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പസ്സില്‍ നിയുക്തി മിനി ജോബ് ഫെയര്‍ സംഘടിപ്പിച്ചു.
സി.കെ ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആനി ഐസക് അധ്യക്ഷത വഹിച്ചു.
22 പ്രമുഖ സ്ഥാപനങ്ങളും 753 ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. വിവിധ കമ്പനികളിലായി 62 പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചു. 459 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി.