പോത്തൻകോട് : പോത്തൻകോട്ട് തെരുവുനായയുടെ ആക്രമണം.പത്തുപേർക്ക് കടിയേറ്റു.
കല്ലൂർ വാർഡിലും മംഗലപുരം പഞ്ചായത്തിലെ പാട്ടം വാർഡിലുമായാണ് തിങ്കളാഴ്ച രാവിലെ പത്തുപേരെ തെരുവുനായ കടിച്ചത്.
കടിയേറ്റവരിൽ രണ്ടു കുട്ടികളുമുണ്ട്. വൈകീട്ടോടെ നാട്ടുകാർ തെരുവുനായയെ പിടികൂടി തല്ലിക്കൊന്നു.