തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഒടുവിൽ ഇടപെട്ട് ജില്ലാ മെഡിക്കൽ ഓഫീസര്‍.
വിഷയത്തിൽ ജനറൽ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി.
രണ്ടര വർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. കട്ടാക്കട മലയൻകീഴ് സ്വദേശി സുമയ്യയെയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്.