പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടവും ഡയാലിസിസ് യൂണിറ്റും ഉദ്ഘാടനം ചെയ്തു

IMG_20250830_112431_(1200_x_628_pixel)

തിരുവനന്തപുരം:ആരോഗ്യ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും വികസനക്ഷേമ പ്രവർത്തനങ്ങൾ ഒഴിവാക്കുന്ന നില സംസ്ഥാനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ആരോഗ്യ മേഖലയെ ഇത്രയധികം ശക്തിപ്പെടുത്തിയ മറ്റൊരുകാലം ചരിത്രത്തിൽ കാണാൻ കഴിയില്ല.ആരോഗ്യമേഖലയുടെ വികസനത്തിൽ 10000 കോടി രൂപയുടെ വികസനങ്ങളാണ് കിഫ്ബിയിലൂടെ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ ആശ്രയിക്കുന്നതാണ് പാറശ്ശാല താലൂക്ക് ആശുപത്രി. അതിന്റെ നവീകരണത്തിനായി 153 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് കിഫ്ബി വഴി നടപ്പിലാക്കുന്നത്.

ഒന്നാം ഘട്ടമായി 44 കോടി രൂപ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പണി പൂർത്തിയാക്കി,. ട്രോമ കെയർ യൂണിറ്റ്, അത്യാഹിത വിഭാഗം, ഓപ്പറേഷൻ തീയറ്ററുകൾ, ഐസിയു സൗകര്യം, അൾട്രാ സൗണ്ട് സ്കാനിംഗ്, ഫാർമസി, സെൻട്രൽ ലബോറട്ടറി എന്നിവക്കൊപ്പം മികച്ച സൗകര്യങ്ങളോട് കൂടിയ ഡയാലിസിസ് ബ്ലോക്കും നിർമിച്ചു. പുതുതായി 14 ഡയാലിസിസ് മെഷീനുകൾ സജ്ജമാക്കി. ദിവസവും രണ്ട് ഷിഫ്റ്റുകളിലായി 40 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാവിലെ മുതൽ വൈകിട്ട് വരെ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഡയാലിസിസ് സൗകര്യമുള്ള താലൂക്ക് ആശുപത്രികളും അത്യാ നുധിക സംവിധാനങ്ങളുള്ള മെഡിക്കൽ കോളേജുകളുമടക്കമുള്ള നമ്മുടെ ആരോഗ്യ സ്ഥാപനങ്ങൾ ദേശീയ തലത്തിലുള്ള അംഗീകാരങ്ങൾ നേടി കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കൃത്യമായ ദിശാബോധത്തോടെയുള്ള ഇടപെടലുകളിലൂടെ കേരളം നേടിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ജീവിതശൈലീ രോഗങ്ങൾ വ്യാപിക്കുകയാണ്.ഇത്തരം രോഗങ്ങളെ നേരിടാൻ ചികിത്സ മാത്രം പോര, മുൻകരുതലും വേണം. ആ ചിന്തയിലാണ് പൊതുജനങ്ങൾക്ക് ചികിത്സാ ചെലവ് ഒരു ഭാരമായി മാറരുത് എന്ന നിർബന്ധം സർക്കാർ വച്ചുപുലർത്തുന്നത്. ആരോഗ്യം പൗരന്റെ അടിസ്ഥാന അവകാശമാണ് ആ തിരിച്ചറിവിലാണ് എല്ലാ ആളുകൾക്കും ആശ്രയിക്കാൻ കഴിയുന്ന രീതിയിൽ സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്തുന്നത്. വ്യാജ പ്രതികരണങ്ങളിൽ ഒന്നും നമ്മുടെ നാട് തളർന്നു പോകില്ലെന്നും ആരോഗ്യരംഗത്തെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്ന ഇടപെടലുകൾ തുടർന്നും സംസ്ഥാനത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുണനിലവാരമുള്ള ചികിത്സ കേരളത്തിന്റെ അങ്ങോളമിങ്ങോളം ലഭ്യമാക്കുക സർക്കാറിന്റെ നയമാണെന്നും കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നല്ല മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ചടങ്ങിൽ എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, കെ ആൻസലൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!