ഞായറാഴ്ചയും റേഷന്‍ കട തുറന്നുപ്രവര്‍ത്തിക്കും

IMG_20250830_221609_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. ശനിയാഴ്ച ഉച്ചവരെ 82 ശതമാനംപേര്‍ റേഷന്‍ വിഹിതം കൈപ്പറ്റി.

ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും അനുവദിച്ച അധിക അരിയുടെ വിതരണവും ഞായറാഴ്ച പൂര്‍ത്തിയാകും. ഇതുവരെ റേഷന്‍ വാങ്ങാത്തവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച്‌ തിങ്കള്‍ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. ചൊവ്വ മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.

ഒന്നാം ഓണമായ വ്യാഴാഴ്ചയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ നാലുവരെ വാങ്ങാം. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള ഓണക്കിറ്റ് ജീവനക്കാര്‍ എത്തിച്ചുനല്‍കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!