തിരുവനന്തപുരം: ഓണാഘോഷത്തിന് വേദിയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ നിയമസഭയിലെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.
നിയസഭയിലെ ഹാളില്‍സംഘടിപ്പിച്ച ഓണഘോഷത്തില്‍ ഡാന്‍സ് കളിക്കുന്നതിനിടെയാണ് ഡപ്യൂട്ടി ലൈബ്രേറിയയന്‍ വി ജുനൈസ് കുഴഞ്ഞ് വീണ് മരിച്ചത്. 46 വയസായിരുന്നു.
മൂന്ന് മണിയോടെയാണ് സംഭവം . കുഴഞ്ഞുവീണ ജുനൈസിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.