തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയിൽ.
വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാൻസാഫ് പിടികൂടിയത്. വേളിടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റൽ റോഡിലൂടെ ഓട്ടോയിൽ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
വെട്ടുകാട് ബാലനഗറിലുളള ഒരാൾക്ക് കഞ്ചാവ് വിൽക്കാൻ പോകുന്നതിനിടെയാണ് യുവതി പിടിയിലായത്