തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ 6 വർഷത്തിലൊരിക്കൽ നടത്തുന്ന മുറജപ ചടങ്ങുകൾക്കു മുന്നോടിയായി ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
കിഴക്കേ നടയിലെ ഗോപുര മുഖത്തിന്റെ അറ്റകുറ്റപ്പണിയും പെയ്ന്റിങ്ങും ആണ് ആദ്യം നടത്തുന്നത്. മുറജപത്തോടൊപ്പം ജലജപവും നടത്തുന്നതിനാൽ പത്മതീർഥവും ശുചിയാക്കും.
ഒരു മാസം മുൻപ് ആരംഭിച്ച ഗോപുരങ്ങളുടെ അറ്റകുറ്റപ്പണി അടുത്ത മാസം പൂർത്തിയാകും. തഞ്ചാവൂരിൽ നിന്നുള്ള ശിൽപികളാണ് ഇതിന് നേതൃത്വം നൽകുന്നത്.