തിരുവനന്തപുരം : ജനറൽ ആശുപത്രിക്കു മുന്നിൽ നടപ്പാതയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു.
പനമൂട് ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന വള്ളക്കടവ് മുട്ടത്തറ പുതുവൽ പുത്തൻവീട്ടിൽ എസ്.ശ്രീപ്രിയ(23)യാണ് മരിച്ചത്. ഓർത്തോ ഐസിയുവിൽ ചികിത്സയിലായിരുന്നു.
ബാബുവിന്റെയും ശെൽവിയുടെയും മകളായ ശ്രീപ്രിയ, തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. അപകടത്തിൽ പരിക്കേറ്റ അഴിക്കോട് സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവർ ഷാഫി നേരത്തേ മരിച്ചിരുന്നു.
ഓഗസ്റ്റ് 10-ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
കുറ്റിച്ചൽ സ്വദേശി സുരേന്ദ്രൻ(50), അയിരൂപ്പാറ സ്വദേശി കുമാർ(36), ശാസ്താംകോട്ട പടിഞ്ഞാറേക്കോട്ട സ്വദേശി ആഞ്ജനേയൻ(25) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.