സാംസ്‌കാരിക ഘോഷയാത്ര: ക്ഷീര വികസന, ഫിഷറീസ് വകുപ്പുകളുടെ ഫ്‌ളോട്ടുകള്‍ക്ക് പുരസ്കാരം

IMG_20250909_234419_(1200_x_628_pixel)

തിരുവനന്തപുരം:ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്‌ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം വി എസ് എസ് സിക്കും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ ക്ഷീര വികസന വകുപ്പും മത്സ്യബന്ധന വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

സര്‍ക്കാരിതര സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം ശുചിത്വ മിഷനും രണ്ടാം സ്ഥാനം എനർജി മാനേജ്മെന്റ് സെന്ററിന്റെയും ഫ്ളോട്ടുകള്‍ സ്വന്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ തിരുവനന്തപുരം കോർപ്പറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്‌ളോട്ടുകള്‍ക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കെൽട്രോണും കേരള വാട്ടർ അതോറിറ്റിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ബാങ്കിംഗ് മേഖലയിൽ കേരള ബാങ്കും നബാർഡും ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി.

ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തില്‍ ഝാർഖണ്ഡിലെ ഗ്രാമീണരുടെ തനത് നൃത്തവും ഉത്തർപ്രദേശിലെ തനത് നൃത്തവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ആഫ്രിക്കൻ ബാന്റിന്റെ മഹീയത്തിനും ഹൈനസ് സംസ്കരിക സമിതിയുടെ ശിങ്കാരിമേളത്തിനും ചെറിയ കലാരൂപങ്ങളുടെ വിഭാഗത്തിലെ പുരസ്‌കാരവും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ഓണം വാരാഘോഷത്തിന്റെ സമാപന വേദിയില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!