തിരുവനന്തപുരം:വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കളക്ടറേറ്റിൽ സെൽഫി വിത്ത് കളക്ടർ സംഘടിപ്പിച്ചു.
ജില്ലാ കളക്ടർ അനു കുമാരി കളക്ടറേറ്റിലെ വനിതാ ജീവനക്കാർക്കൊപ്പം സെൽഫി എടുത്തു. സ്ത്രീകളുടെ സുരക്ഷയ്ക്കും ശക്തീകരണത്തിനുമായി ജില്ലയിൽ നടത്തുന്ന സങ്കൽപ് പദ്ധതിയുടെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളാണ് ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്ന വനിതകളുമായുള്ള സെൽഫി പ്രോഗ്രാം സെപ്റ്റംബർ 30 വരെ ജില്ലയിൽ തുടരും.
സങ്കൽപ് ജില്ലാ മിഷൻ കോർഡിനേറ്റർ നീതു എസ്.സൈനു പരിപാടിയ്ക്ക് നേതൃത്വം നൽകി.