തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ദേവീക്ഷേത്രത്തിലും ബോംബ് ഭീഷണി.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഇ-മെയിൽ വിലാസത്തിലാണ് രണ്ട് ക്ഷേത്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമെത്തിയത്.
ഫോർട്ട് പോലീസും ബോംബ് സ്ക്വാഡും ക്ഷേത്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വ്യാജ സന്ദേശമാണെന്നും ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും ഫോർട്ട് പോലീസ് പറഞ്ഞു.