മാലാഖ കുട്ടികൾക്ക് ശിശുക്ഷേമ സമിതിയിൽ ” കാത് കുത്ത് ഉത്സവം”

IMG_20250917_195614_(1200_x_628_pixel)

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുട്ടികൾക്ക് കാത് കുത്ത് ഉത്സവം.”കാത് കുത്ത് കമ്മലിടൽ ” എന്ന വേറിട്ട പരിപാടി അക്ഷരാർത്ഥിൽ പ്രത്യേക അനുഭവമായി.

വീട്- ബാലീകാ മന്ദിരം, ശിശുപരിചരണ കേന്ദ്രം എന്നിവടങ്ങളിൽ നിന്ന് മൂന്നര വയസുള്ള ശിവാനിയും നൻമയും ഗ്ലോറിയും മുതൽ എട്ടുവയസു വരെയുള്ള അഭികാമിയും അതിഥിയും ഉൾപ്പെടെ പതിനെട്ട് പെൺകുരുന്നുകൾക്കാണ് കാത് കുത്തി കമ്മലിട്ടത്.

സംസ്ഥാന ശിശുക്ഷേമ സമിതിയും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് അസോസിയേഷനും ചേർന്നാണ് പരിപാടി ഒരുക്കിയത്.

ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയുടെ മടിയിലിരുത്തി യായിരുന്നു കാത് കുത്ത്. ഒപ്പം ഉദ്ഘാടകനായി എത്തിയ തിരുവനന്തപുരം നഗരസഭാ ഡെപ്പ്യൂട്ടി മേയർ പി.കെ. രാജു, തിരുവനന്തപുരം ചൈൾഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം, സമിതി ട്രഷറർ കെ.ജയപാൽ, മുട്ടട കൗൺസിലർ അജിത്ത് രവീന്ദ്രൻ,

അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ അഡ്വ.ജയചന്ദ്രൻ, രത്നകലാ രത്നാകരൻ എന്നിവരും കുരുന്നുകളുടെ ചിരിക്കും ചിന്തയ്ക്കും കുസൃതികൾക്കും പങ്കാളികളായി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular