പൊതുസ്ഥലത്ത് മാലിന്യം തള്ളി; റെസിഡൻസ് അസോസിയേഷനെതിരെ നടപടി

IMG_20250917_235011_(1200_x_628_pixel)

തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളുമടക്കം പൊതുസ്ഥലത്ത് തള്ളിയ റെസിഡൻസ് അസോസിയേഷനെതിരെ നടപടിയുമായി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും.

ഇരുമ്പ-കാച്ചാണി റോഡിൽ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്താണ് കഴിഞ്ഞ ദിവസം മാലിന്യം കണ്ടെത്തിയത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാലിന്യകൂമ്പാരത്തിൽ നിന്ന് മണക്കാട് ബലവാൻ നഗറിലുള്ള റെസിഡൻസ് അസോസിയേഷൻ്റെ സമ്മാനകൂപ്പൺ കണ്ടെത്തുകയായിരുന്നു.

ഇതോടെ അസോസിയേഷൻ ഭാരവാഹികളെ വിളിച്ചുവരുത്തി പിഴയടയ്ക്കാൻ നിർദേശം നൽകി. ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular