തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി.
ബാലികമാരുടെ കാതുകുത്തൽച്ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപിയാണ് ഇക്കാര്യം അറിയിച്ചത്.
2.4 കിലോ ഭാരമുള്ള നാലുദിവസം പ്രായമുള്ള ആൺകുഞ്ഞിന് ‘മുകിൽ’ എന്നാണ് പേരു നൽകിയത്.
ചൊവ്വാഴ്ച രാത്രി 11.30-നാണ് കുട്ടിയെ ലഭിച്ചത്. കുഞ്ഞിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. ഈ വർഷം ലഭിക്കുന്ന 11-ാമത്തെ കുട്ടിയാണ് മുകിൽ.