നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിൽ മഞ്ച വാർഡിൽ പണി പൂർത്തീകരിച്ച ബി.എഡ് കോളേജ് റോഡിൻ്റെയും ഇടറോഡിൻ്റെയും ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.
നെടുമങ്ങാട് മണ്ഡലത്തിൽ 60 ഗ്രാമീണ റോഡുകളുടെ പണി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
നെടുമങ്ങാടിനെ അതിദരിദ്രരില്ലാത്ത പട്ടണമായി ഉടൻ പ്രഖ്യാപിക്കും. കോടികളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കിയെന്നും അത് പൂർത്തീകരണ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം ഉപയോഗിച്ച് നവീകരിച്ചതാണ് മഞ്ച ബി.എഡ് കോളേജ് റോഡ്.
മഞ്ച ബി.എഡ് കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ബി.സതീശന്, വാർഡ് കൗൺസിലർമാരായ പ്രിയ പി നായർ, എം.എസ് ബിനു, ഷമീർ, ബി.എഡ് കോളേജ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.