കളക്ടേഴ്‌സ് ക്യാമ്പസ് കണക്ട് സംഘടിപ്പിച്ചു

IMG_20250920_151229_(1200_x_628_pixel)

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്തം , നേതൃത്വ ഗുണം, സേവനമനോഭാവം എന്നിവ വളര്‍ത്തുന്നതിന് ആരംഭിച്ച കളക്ടേഴ്‌സ് ക്യാമ്പസ് കണക്ട് പദ്ധതി ജില്ലാ കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ഇതുവഴി വിദ്യാർത്ഥികളും ഭരണ സംവിധാനവും തമ്മില്‍ ബന്ധിപ്പിക്കാനാകുമെന്നും കളക്ടര്‍ പറഞ്ഞു.

കൃത്യമായ മാലിന്യ സംസ്‌കരണം ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്. അത് സ്വന്തം വീടുകളില്‍ നിന്നു തന്നെ തുടങ്ങണം. രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യവും മഹത്ത്വവും പൊതുജനങ്ങളിലെത്തിക്കുകയെന്നതും നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വ ത്തിലാണ് പദ്ധതി ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യം,മയക്കുമരുന്ന് ദുരുപയോഗം, തെരഞ്ഞെടുപ്പ് സാക്ഷരത, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ വര്‍ക്ക്‌ഷോപ്പും ബോധവത്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിൽ സബ്കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടര്‍ ശിവശക്തിവേല്‍ , വിവിധ ക്യാമ്പസുകളില്‍ നിന്നെത്തിയ അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!