തിരുവനന്തപുരം:പൂജപ്പുര എല്‍.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിന്റെയും തിരുവനന്തപുരം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൊബൈല്‍ പാസ്‌പോര്‍ട്ട് മേള സംഘടിപ്പിച്ചു.
എല്‍.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ സെപ്റ്റംബര്‍ 26വരെയാണ് മേള നടത്തുന്നത്. റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ജീവ മരിയ ജോയ് ഉദ്ഘാടനം ചെയ്തു.
എല്‍ബിഎസ് സെന്റര്‍ ഡയറക്ടര്‍ ഡോ.എം അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഡോ.എം.ബി സ്മിത മോള്‍, ഡോ.ജെ ജയമോഹന്‍, ഡോ.ആര്‍.രശ്മി, വി.സുനിൽകുമാർ, ഡോ.ഇ.എൻ അനിൽകുമാർ. കീർത്തന മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.