തിരുവനന്തപുരം: കനത്ത മഴയും ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള മഞ്ഞ അലേർട്ടും കാരണം കവടിയാർ- അമ്പലമുക്ക് മെയിൻ റോഡിൽ, ഇൻകം ടാക്സ് ഓഫീസിനു സമീപം വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ 25 -09-2025 രാത്രി 10 മണിക്ക് ആരംഭിക്കാനിരുന്ന അറ്റകുറ്റപ്പണി മാറ്റി വച്ചു.
അതിനാൽ ഈ ദിവസങ്ങളിൽ, കുടിവെള്ളം മുടങ്ങുമെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു സ്ഥലങ്ങളിൽ, പതിവുപോലെ കുടിവെള്ളം ലഭിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ,
കേരള വാട്ടർ അതോറിറ്റി